ഇസ്ലാമാബാദ്: പാകിസ്ഥാന്റെ അക്കാദമിക് രംഗത്ത് ചരിത്രപരമായ തീരുമാനമെടുത്ത് ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. ഈ സെമസ്റ്ററിൽ സംസ്കൃതം ഔദ്യോഗിക കോഴ്സായി പഠിപ്പിക്കാനാണ് സർവകലാശാലയുടെ തീരുമാനം. ......
വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജെഫ്രി എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പ്രമുഖരുടെ 17 ഫോട്ടോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
ന്യൂഡൽഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്രസർക്കാർ നീക്കം. തൊഴിലുറപ്പ് പദ്ധതിയെ പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന എന്ന് പുനർനാമകരണം ചെയ്യാനായി കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. ......
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരിവിനെ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വഖ്ഫ് സംരക്ഷണ സമിതി കൺവീനർ ടി. എ.......
കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ സഭാ അനുകൂലികളായ വിശ്വാസികൾ മൂന്നാം ദിവസവും തുടരുന്ന പ്രതിഷേധം ജനുവരിയിലെ സഭ സിനഡ് വരെ തുടർന്നേക്കും.സഭയുടെ തലവനും രൂപത അധ്യക്ഷനുമായ മാർ റാഫേൽ തട്ടിലും വികാരി മാർ ജോസഫ് പാംപ്ലാനിയും സ്ഥലത്തില്ലാത്തതിനാൽ ഈ മാസം 20 വരെ അനുരഞ്ജന ചർച്ചകളൊന്നും നടക്കാൻ സാധ്യതയില്ല. ഏകീകൃത കുർബാന വിരുദ്ധ നിലാപാടുള്ള കൂരിയ അംഗങ്ങളായ വൈദീകരും ബസിലിക്ക വികാരിയുമായി സംസാരിക്കാൻ പ്രതിഷേധക്കാർക്കു താല്പര്യമില്ല.ബസിലിക്ക പ്രശ്നത്തിൽ താൻ ഇടപെടില്ലെന്നും വികാരിയോട് പരിഹാരം കാണാനുമാണ് മാർ പാംപ്ലാനി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയുന്നു. ക്രിസ്മസ് ദിനങ്ങളും പുതുവർഷ ആഘോഷങ്ങളും അടുത്തു വരുന്നതിനാൽ മെത്രാന്മാർ റോമിൽ നിന്ന് തിരികെ എത്തിയ ഉടനെയും ചർച്ചകൾക്ക് സാധ്യതയില്ല. ......
തിരുവനന്തപുരം: തീവ്രമായ ഭാവനയുടെയും സത്യത്തിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്ന സിനിമയുടെ പരിവർത്തന ശേഷിയെക്കുറിച്ചുള്ള പ്രതിഫലനമാണ് 'സിനിമ മെറ്റമോർഫോസിസ്'. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിമായ സിനിമ മെറ്റമോർഫോസിസ് കാഴ്ചയുടെ വിസ്മയം തീർക്കുകയാണ്. ഐഎഫ്എഫ്കെയ്ക്ക് വേണ്ടി സ്റ്റുഡിയോ ഈക്സോറസ് നൈസർഗ്ഗികമായ ഒരു ഉപമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് ഉണർന്ന് പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ട് തിളക്കമുള്ള ഒരു തുമ്പിയായി മാറുന്ന കുഴിയാനയുടെ ജീവിതചക്രവുമായി സിനിമയുടെ പരിവർത്തനത്തെ ഇവിടെ സമാന്തരപ്പെടുത്തുന്നു. ഐഎഫ്എഫ് കെയുടെ പ്രതീകാത്മകമായ പാവ രൂപത്തിലൂടെയാണ് പ്രകാശം ഇവിടെ അവതരിപ്പിക്കുന്നത്. ......
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫീമെയിൽ ഫോക്കസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഫ്രഞ്ച് ചിത്രം ‘നിനോ’ ആദ്യ ദിനം പ്രേക്ഷകരുടെ ഹൃദയം കവർന്നു. സംവിധായിക പോളിൻ ലോക്വിൻ്റെ വൈകാരികവും മനഃശാസ്ത്രപരവുമായ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.തിയഡോർ പെല്ലെറിൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി കാൻസർ രോഗം സ്ഥിരീകരിക്കുന്ന ഒരു യുവാവിന്റെ മാനസിക സംഘർഷങ്ങളെ തീവ്രമായി അവതരിപ്പിക്കുന്നു. രോഗനിർണയം പ്രിയപ്പെട്ടവരുമായി പങ്കുവെക്കാനുള്ള അയാളുടെ ബുദ്ധിമുട്ടുകളും ചികിത്സയുടെ ആരംഭത്തിൽ അയാൾ നേരിടുന്ന വൈകാരിക തകർച്ചയുമെല്ലാം ലോക്വെ അതിസൂക്ഷ്മമായ ദൃശ്യഭാഷയിലൂടെ പകർത്തിയിട്ടുണ്ട്. സിനിമയുടെ ഛായാഗ്രഹണം കഥാപാത്രങ്ങളുടെ വൈകാരിക നിലയിലേക്ക് പ്രേക്ഷകരെ ആഴത്തിൽ കൂട്ടിക്കൊണ്ടുപോകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. ചിത്രം ഹൃദയസപർശിയും ആഴത്തിൽ പതിയുന്നതും ആയിരുന്നുവെന്ന ഒറ്റ ഉത്തരമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ......
കാക്കനാട് :രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും (ആർ.സി.എസ്.എസ് ) രാജഗിരി ബിസിനസ് സ്കൂളും (ആർ.ബിഎസ് ) സംയുക്തമായി പൂർവവിദ്യാർത്ഥികൾക്കായി ‘പിന്നിൽ നിന്ന് നയിക്കുക’ (ലീഡിങ് ഫ്രം ദി ബാക്ക് ) എന്ന വിഷയത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ടാറ്റ മോട്ടോഴ്സ് മുൻ ഉപാധ്യക്ഷനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ശ്രി. ......
ചെങ്ങന്നൂർ: വീരശൈവ ലിംഗായത്ത് സമുദായ നേതാവും മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ശിവരാജ് പാട്ടീലിൻ്റെ നിര്യാണത്തിൽ സാംസ്കാരിക സമിതി അനുശോചിച്ചു. മേയറിൽ നിന്നും അദ്ധേഹം എം.എൽ.എ, മഹാരാഷ്ട്ര നിയമസഭയുടെ സ്പീക്കർ, കേന്ദ്ര പ്രതിരോധമന്ത്രി , ലോക്സഭ സ്പീക്കർ, പഞ്ചാബ് ഗവർണർ തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. ......